|
കുറഞ്ഞ യോഗ്യതയുള്ളവർക്ക് കേന്ദ്ര സര്ക്കാര് ജോലി ഉറപ്പാക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയിൽ മെഗാ റിക്രൂട്ട്മെൻ്റ് വരുന്നു. 2025 ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ ശരിയാക്കി വച്ച് അപേക്ഷ നൽകാനായി കാത്തിരിക്കുക. ജനുവരി 23ന് മാത്രമേ അപേക്ഷിക്കാനുള്ള ലിങ്ക് ആക്റ്റീവ് ആകൂ. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
RRB Railway Group D Recruitment 2025 ആണ് ഇപ്പൊൾ നടക്കുന്നത്.
Advt No 08/2024
ഒഴിവുകളുടെ എണ്ണം 32000
ജോലി സ്ഥലം : ഇന്ത്യ മുഴുവനായി
തുടക്ക ശമ്പളം Rs.18,000
അപേക്ഷിക്കാനുള്ള തീയതി 2025 ജനുവരി 23 മുതൽ വരെ ഫെബ്രുവരി 22
ഒഴിവുള്ള തസ്തികകളിൽ
Pointsman-B Traffic 5058
Assistant (Track Machine) Engineering 799
Assistant (Bridge) Engineering 301
Track Maintainer Gr. IV Engineering 13187
Assistant P-Way Engineering 257
Assistant (C&W) Mechanical 2587
Assistant TRD Electrical 1381
Assistant (S&T) S&T 2012
Assistant Loco Shed (Diesel) Mechanical 420
Assistant Loco Shed (Electrical) Electrical 950
Assistant Operations (Electrical) Electrical 744
Assistant TL & AC Electrical 1041
Assistant TL & AC (Workshop) Electrical 624
Assistant (Workshop) (Mech) Mechanical 3077
Total 32438
പ്രായം:
18 വയസ്സ് മുതൽ 36 വയസ്സ് വരെ.
SC/ ST/ OBC/ PWD വിഭാഗക്കാർക്ക് സർക്കാർ നിയമങ്ങൾ പ്രകാരം വയസ്സിളവിന് അർഹതയുണ്ട്.
യോഗ്യത
വിവിധ തസ്തികകൾ ആയതിനാൽ വ്യത്യസ്ത യോഗ്യത ആണ് വേണ്ടത്.
മെട്രിക്കുലേഷൻ/എസ്എസ്എൽസി/പത്താം ക്ലാസ് പാസ്സ് (OR) ITI (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT)//സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (SCVT)) (OR) NCVT അനുവദിച്ച ദേശീയ അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.
ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വന്നതിനുശേഷം കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഫീസ്
• 500 രൂപയാണ് അപേക്ഷ ഫീസ്
(SC/ ST/ Transgender, Female തുടങ്ങിയവർക്കെല്ലാം 250 രൂപ).


