സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍മാരുള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. ആകെ 253 ഒഴിവുകളാണുള്ളത്.
|
ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലായാണ് ഒഴിവ്. ഐടി ഉള്‍പ്പെടെയുള്ള സ്ട്രീമുകളിലാണ് അവസരം.
ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം.
നാളെ (ഡിസംബര്‍ 3) ആണ് അവസാന തീയതി.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ -2 വിഭാഗത്തില്‍ മാനേജര്‍ തസ്തികയില്‍ മാത്രം 162 ഒഴിവുകള്‍.
സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ -4 വിഭാഗത്തില്‍ ചീഫ് മാനേജര്‍ തസ്തികയില്‍ 10 ഒഴിവും മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് -3 വിഭാഗത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ 56 ഒഴിവും ആണുള്ളത്.
സീനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ -1 വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 25 ഐ.ടി സ്‌പെഷലിസ്റ്റ് ഒഴിവുകളിലേക്കും അപേക്ഷിക്കാം.
ബിരുദമാണ് എല്ലാ ഒഴിവുകളിലേക്കുമുള്ള അടിസ്ഥാന യോഗ്യത.
അപേക്ഷകര്‍ക്കു യഥാക്രമം പൊതുമേഖലാ ബാങ്ക്/സ്വകാര്യ ബാങ്ക്/എന്‍ബിഎഫ്‌സികളില്‍ ജോലിപരിചയമാണ് വേണ്ടത്.
അപേക്ഷിക്കേണ്ട വിധം
https://centralbankofindia.co.in/en/recruitments?page=0
എന്ന സൈറ്റില്‍ കയറിയാണ് അപ്ലൈ ചെയ്യേണ്ടത്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ഉദ്ദേശിക്കുന്ന തസ്തിക സെലക്ട് ചെയ്ത് അപ്ലൈ ചെയ്യുക.
Apply Online for 253 Specialist Officer Vacancise in Central Bank of India


