ദുബൈയില്‍ മികച്ച ശമ്പളത്തോടുകൂടി സെക്യൂരിറ്റി ജോലി നോക്കുന്നവര്‍ക്ക് വീണ്ടും അവസരം മൊരുക്കി കേരള സര്‍ക്കാറിന്റെ വിശ്വസ്ത വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ODEPC. മതിയായ യോഗ്യതയുള്ളവര്‍ ഡിസംബര്‍ 31വരെ ഇമെയിലിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്. റിക്രൂട്ട്‌മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.
|
തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2262 ദിര്‍ഹം (ഏകദേശം 51000 രൂപ) പ്രതിമാസം ലഭിക്കും.
പ്രായം
25 വയസ്സിനും 40 വയസ്സിനും ഇടയില്‍
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം
സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
സെക്യൂരിറ്റി ലൈസന്‍സ് ഉള്ളവര്‍ക്കും ആര്‍മി/ സിവില്‍ ഡിഫന്‍സ് പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തികള്‍ക്ക് മുന്‍ഗണന.
ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. മറ്റേതെങ്കിലും ഭാഷ അറിയാമെങ്കില്‍ അതൊരു മുന്‍തൂക്കം ആയിരിക്കും.
ശാരീരിക യോഗ്യത
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്.
ഉയരം കുറഞ്ഞത് 175 സെന്റീമീറ്റര്‍
മികച്ച കേള്‍വി ശക്തിയും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കേണ്ടതാണ്.
വലിയ രോഗങ്ങള്‍ ഇല്ലാത്തവരായിരിക്കണം.
ശരീരത്തില്‍ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഇല്ലാത്ത സ്മാര്‍ട്ട് ആയ ആളുകളായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ വിശദമായ ശാരീരിക യോഗ്യത ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന സി.വി അയക്കണം.
അപേക്ഷകള്‍ 2024 ഡിസംബര്‍ 31 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
Notification: https://odepc.kerala.gov.in/jobs/recruitment-of-security-guard-bouncer-to-uae/
Apply Online for Security Guard Vacancies in Dubai ODEPC Recruitment


