ഇന്ത്യയിലെ പ്രധാന ദേശസാല്‍കത ബാങ്കായ യുക്കോ ബാങ്കില്‍ (UCO Bank Recruitment) വന്‍ അവസരങ്ങള്‍. 1943ല്‍ കൊല്‍ക്കത്തയില്‍ യുണൈറ്റഡ് കൊമേര്‍സിയല്‍ ബാങ്ക് (UCO) എന്ന പേരിലാണ് യൂക്കോ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 250 ലോക്കല്‍ ബാങ്ക് ഓഫീസര്‍ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ യക്കോ അപേക്ഷ ക്ഷണിച്ചത്. കേരളത്തില്‍ അടക്കം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ വരുന്നുണ്ട്. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി 2025 ഫെബ്രുവരി 5 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അവസാന തീയതി: ഫെബ്രുവരി 5
പ്രായം
20 വയസ്സ് മുതല്‍ 30 വയസ്സ് വരെ
(SC/ST വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിന്ന് ഇളവുണ്ട്)
വിദ്യാഭ്യാസയോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗകൃത ഡിഗ്രി
അപേക്ഷിക്കേണ്ട രീതി
https://ibpsonline.ibps.in/ucolbodec24/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്.
ലിങ്ക് ഓപണ്‍ ചെയ്ത് അതില്‍ കാണുന്ന Click here for New Registration എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തെളിഞ്ഞുവരുന്ന വിന്‍ഡോയില്‍ ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈല്‍ ഫില്ല് ചെയ്യുക.
പൂരിപ്പിച്ച ശേഷം പ്രിന്റൗട്ടെടുത്ത് PDF രൂപത്തിലോ അല്ലാതെയോ സൂക്ഷിക്കുക.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
UCO Bank LBO Recruitment 2025 for 250 Posts, Apply Online, Eligibility Criteria


