ഹണിറോസിനെ പോയി പരിചയപ്പെട്ട് ആറാട്ടണ്ണന്‍; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ
|
കടുത്ത മോഹന്‍ലാല്‍ ഫാനായ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി, ബാഡ് റിവ്യൂവിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞാണ് ഇയാള്‍ ശ്രദ്ധനേടിത്. ഒപ്പം മമ്മൂട്ടി സിനിമകള്‍ക്കെതിരെ ഹേറ്റ് കാംപയിനും നടത്തി. തിയറ്ററുകളില്‍ സ്ഥിര സാന്നിധ്യമായ സന്തോഷിന് പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്.
എന്നാല്‍ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.
നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. പിന്നാലെ നിഖില വിമല്‍, മഞ്ജു വാര്യര്‍, ഹണി റോസ് എന്നി താരങ്ങളേയും ഇഷ്ടമാണെന്ന് അറിയിച്ച് സന്തോഷ് എത്തിയിരുന്നു. ഇതിനിടെയാണ് സന്തോഷ്, ഹണിയെ കാണാനെത്തിയത്.
ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ചടങ്ങിനിടെ ചെയറില്‍ ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം ചെയ്യുന്നതുമാണ് വീഡിയോ. ഹണി റോസ് ഇ9രിക്കുന്നതിന് ചുറ്റിലും കറങ്ങി നടന്ന സന്തോഷ് അവര്‍ തനിച്ചാകുന്ന സമയം നോക്കി പരിചയപ്പെടുന്നതാണ് വീഡിയോ. രണ്ടോ മൂന്നോ സെക്കന്‍ഡ് മാത്രമാണ് പരിചയപ്പെടല്‍ നീണ്ടത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപ്പം തന്നെ ഇതിന്റെ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
View this post on Instagram


