24
Sep 2024
Thu
രണ്ട് ആര്‍മി ഉദ്യോഗസ്ഥരനെ ആക്രമിച്ച ശേഷം ഇവരുടെ വനിതാസുഹൃത്തിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോറിനു സമീപമുള്ള സൈനിക കോളജില്‍ പരിശീലനം തുടരുന്ന രണ്ട് യുവാക്കളും ഇവരുടെ രണ്ട് വനിതാ സുഹൃത്തുക്കളും ചേര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കറങ്ങാന്‍ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
തോക്കും കത്തിയും വടിയുമേന്തിയ എട്ടംഗസംഘം ഇവരെ വളയുകയും സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് സ്ത്രീകളിലൊരാളെ തോക്കു ചൂണ്ടി കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് ഒരു സൈനികനെയും സ്ത്രീയെയും ബന്ദിയാക്കിയ സംഘം മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
പണം കൊണ്ടുവരാനായി അക്രമികള്‍ വിട്ടയച്ച സൈനികന് വിവരം കമാന്‍ഡിങ് ഓഫിസറെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസും സൈനികരും സംഭവസ്ഥലത്തേക്ക് എത്തിയതോടെ അക്രമികള്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ടുപേരെയാണ് പിടികൂടാനായത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്കി. സ്ത്രീകളിലൊരാള്‍ കൂട്ടബലാല്‍സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





