10
Sep 2023
Wed
10 Sep 2023 Wed

ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം, നേട്ടം വനിതകളുടെ ഷൂട്ടിങ്ങില്‍; വെള്ളി മെഡല്‍ അഞ്ചായി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാങ്ചൗ: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ ഷൂട്ടിങ്ങില്‍ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് നേട്ടം. മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയാണ് ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. 1759 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്. 1756 പോയിന്റോടെ ചൈന രണ്ടാമതെത്തി. 1742 പോയിന്റ് നേടിയ റിപ്പബ്ലിക്ക് ഓഫ് കൊറിയക്കാണ് വെങ്കലം.

വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ വെള്ളി മെഡല്‍ നേട്ടം. സിഫ്റ്റ് കൗര്‍ സമാറ, ആഷി ചൗക്‌സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡല്‍ നേടിയത്.ഫൈനലില്‍ 1764ന പോയിന്റ് നേടിയാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. പോയിന്റോടെയാണ് ചൈന സ്വര്‍ണ്ണത്തിലേക്കെത്തിയത്.

നാലാം ദിനം ഷൂട്ടിംഗില്‍ ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ നേടി. സെയ്‌ലിങ്ങില്‍ നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലി വെങ്കലവും സ്വന്തമാക്കിയിരുന്നു.ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിംഗും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

നേരത്തെ അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണ്ണം നേടിയത്. സുദിപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക