മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് സെഞ്ച്വറി; വനിതകളുടെ കബഡിയിലും സ്വര്‍ണം
|
ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തി. 26, 25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം.25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്.
ഗെയിംസിന്റെ 14ാം ദിനമായ ഇന്ന് ഇന്ത്യ സ്വന്തമാക്കുന്ന അഞ്ചാം മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24ാം സ്വര്‍ണമെഡല്‍ നേടിയത്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മയെയാണ് പരാജയപ്പെടുത്തിയതോടെയാണ് സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





