01
Feb 2025
Sun
01 Feb 2025 Sun
Rekhachithram movie

ആസിഫ് അലിയും അനശ്വര രാജനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമ രേഖാചിത്രം ഒ.ടി.ടിയിലേക്ക്. (Asif Ali and Anaswara rajam movie RekhaChithram watch online)  മാര്‍ച്ച് 14 മുതല്‍ സോണി ലൈവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം 75 കോടിയാണ് ആഗോള കളക്ഷനായി നേടിയത്.

ജോണ്‍ മന്ത്രിക്കലാണ് രേഖാചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: ‘ഷൂട്ടിംഗ് സൈറ്റിലെ കാരവനുകളിൽ ഒളികാമറ വച്ച് നടിമാരുടെ നഗ്നദൃശ്യം പകർത്തി ഒരുമിച്ചിരുന്ന് ആസ്വദിക്കുന്നു”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത് കുമാർ

മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുണ്‍, ജഗദീഷ്, സായികുമാര്‍, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. വ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

കലാസംവിധാനം ഷാജി നടുവില്‍ ആണ്. സംഗീതം മുജീബ് മജീദ്., ഓഡിയോഗ്രഫി ജയദേവന്‍ ചാക്കടത്ത് ആണ്.

ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഷിബു ജി സുശീലന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വിഫ്എക്‌സ് മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്‌സ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ് ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍ ആസിഫ് കുറ്റിപ്പുറം, സംഘട്ടനംഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍ യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക