06
Jun 2024
Tue
06 Jun 2024 Tue
Assam governor pushes away RSS leader from stage who trying to garland Vasundhara Raje

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജയെ ഹാരമണിയിക്കാന്‍ വേദിയില്‍ കയറിയ ആര്‍എസ്എസ് നേതാവിനെ തള്ളി പുറത്താക്കി അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ. രാജസ്ഥാനിലെ ഉയ്പൂരിലെ സുഖാദിയ ഹാളില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടിയെയിരുന്നു ആര്‍എസ്എസ് നേതാവ് വിജയ് രാജ് സുവാല്‍ക വേദിയില്‍ കയറി വസുന്ധരയെ മാലയണിക്കാന്‍ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിപാടി നടക്കുന്നതിനിടെ കാഴ്ചക്കാരനായ ആര്‍എസ്എസ് നേതാവ് വേദിയില്‍ കയറിവന്നത് അനുചിതമായെന്ന് ഇതേക്കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചു. വസുന്ധര രാജയെും ആര്‍എസ്എസ് നേതാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു.

വേദിയില്‍ കയറിയ ആര്‍എസ്എസ് നേതാവിനോട് സീറ്റിലേക്ക് മടങ്ങിപ്പോവാന്‍ ഗുലാബ് ചന്ദ് കട്ടാരിയ ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ച് ഇയാള്‍ വസുന്ധരയുടെ അടുത്തേക്ക് പോവുകയായിരുന്നു. ഇതോടെ ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവിനെ പിടിച്ചുതള്ളി.

തുടര്‍ന്ന് സുരക്ഷാജീവനക്കാരും കാഴ്ചക്കാരും ഓടിയെത്തി ആര്‍എസ്എസ് നേതാവിനെ പുറത്താക്കാന്‍ തുടങ്ങി. ഇതോടെ ആര്‍എസ്എസ് നേതാവ് ഗവര്‍ണര്‍ക്ക് നേരെ കയര്‍ത്തു. ബിജെപി ടിക്കറ്റില്‍ ഏഴു തവണ രാജസ്ഥാന്‍ നിയമസഭയിലെത്തിയിട്ടുണ്ട് ഗുലാബ് ചന്ദ് കട്ടാരിയ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക