03
Jul 2023
Fri
03 Jul 2023 Fri

കോ​ട്ട​യം: പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച ജ്യോൽസ്യൻ അറസ്റ്റിൽ. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി വിമുക്ത ഭടൻ കൂടിയായ സു​ദ​ർ​ശ​ൻ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രോ​ഗി​യാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന കു​ടും​ബ​വു​മാ​യി അ​ടുപ്പം കൂടിയായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 15 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ 2022 ന​വം​ബ​ർ മു​ത​ൽ ഇ​യാ​ൾ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ കൊ​ന്നു​ക​ള​യു​മെ​ന്നും ഫോ​ട്ടോ​യും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തിയായിരുന്നു പീഡനം തുടർന്നത്. മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന പെ​ൺ​കു​ട്ടി വി​വ​രം കൂ​ട്ടു​കാ​രി​ക​ളോടും അ​വ​ർ അ​ധ്യാ​പി​ക​യെയും അ​റി​യി​ക്കുകയായിരുന്നു.

സ്കൂ​ൾ അ​ധി​കൃ​ത​ർ വൈ​ക്കം പൊലീ​സി​ലും പ​ട്ടി​ക​ജാ​തി വ​കു​പ്പി​ലും വി​വ​രം അ​റി​യി​ച്ചു.തു​ട​ർ​ന്ന് ജൂ​ലാ​യ് 12 ന് ​പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക