20
May 2023
Thu
20 May 2023 Thu

കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആതിര ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് പിന്തുടരുന്ന പ്രതി അരുണ്‍ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴം ഉച്ചയോടെയാണ് ഇയാളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരുണ്‍ വിദ്യാദരനുമായുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ യുവതിക്കെതിരെ ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. യുവതി മരിച്ച് രണ്ട് ദിവസമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല. അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് പിടിക്കുമെന്ന ഘട്ടത്തിലാണ് ഇയാള്‍ ജീവനൊടുക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക