04
Jul 2023
Tue
04 Jul 2023 Tue

കൊച്ചി: ഭൂപരിഷ്‌കരണനിയമം ലംഘിച്ച് പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഇടപെടല്‍. സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപോര്‍ട്ട് നല്‍കാന്‍ സാവകാശം വേണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. എന്നാല്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

2017ലാണ് സംസ്ഥാന ലാന്റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനും പിവി അന്‍വറും കുടുംബവും കൈവശംവച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ആദ്യം നിര്‍ദേശം നല്‍കിയത്. 2022 ജനുവരി 13 ന് അഞ്ച് മാസം സാവകാശം കൂടി കോടതി ഇതിനായി അനുവദിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക