04
Sep 2023
Fri
04 Sep 2023 Fri

കോഴിക്കോട്: കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ജപ്തി നോട്ടിസ് പതിച്ച് ബാങ്ക്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കനറാ ബാങ്കാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വാടകകെട്ടിടത്തില്‍ ജപ്തി നോട്ടിസ് പതിച്ചത്. കെ സി സെയ്തലവി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ സി കോക്കനട്ട് പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുടെ പേരില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള കെട്ടിടം പണയപ്പെടുത്തി 5.69 കോടി രൂപയാണ് വായ്പയെടുത്തിരിക്കുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് തുടക്കം കുറിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക