01
Jun 2023
Mon
01 Jun 2023 Mon

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമം. ഇന്ന് ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിക്കുള്ളിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 20കാരനെ യാത്രക്കാര്‍ പിടികൂടി സിആര്‍പിഎഫിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കംപാര്‍ട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കര്‍ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. രണ്ടുമാസം മുന്‍പ് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീവെച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>