പാലക്കാട്: അറ്റകുറ്റപണികള്‍ നടക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതല്‍ 2026 ജനുവരി 15 വരെ 153 ദിവസത്തേക്ക് കെ.എസ്.ആര്‍ ബംഗളൂരു യാര്‍ഡിലെ പിറ്റ് ലൈന്‍ 3, സ്റ്റേബിളിങ് ലൈന്‍ 5 എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു.
12678 എറണാകുളം ജങ്ഷന്‍ കെ.എസ്.ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 15 മുതല്‍ 2026 ജനുവരി 15 വരെ എറണാകുളത്ത് നിന്ന് ആരംഭിക്കുന്നത് കര്‍മേലാരം, ബൈയ്യപ്പനഹള്ളി വഴി തിരിച്ചുവിട്ട് എസ്.എം.വി.ടി ബംഗളൂരുവില്‍ അവസാനിപ്പിക്കും. ബംഗളൂരു കന്റോണ്‍മെന്റ്, കെ.എസ്.ആര്‍ ബംഗളൂരു എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും.
|
16512 കണ്ണൂര്‍ കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ് യാത്ര യശ്വന്ത്പൂര്‍ ജങ്ഷന്‍ 15 മുതല്‍ ജനുവരി 15 വരെ കണ്ണൂരില്‍ നിന്ന് ആരംഭിച്ച് ഹെബ്ബാള്‍, ബാനസവാടി വഴി തിരിച്ചുവിട്ട് എസ്.എം.വി.ടി ബംഗളൂരുവില്‍ അവസാനിപ്പിക്കും. കെ.എസ്.ആര്‍ ബെംഗളൂരുവിലെ സ്റ്റോപ്പ് ഒഴിവാക്കും.
12677 കെ.എസ്.ആര്‍ ബംഗളൂരു എറണാകുളം ജങ്ഷന്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 16 മുതല്‍ ജനുവരി 16 വരെ രാവിലെ 6. 10ന് എസ്.എം.വി.ടി ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. ബംഗളൂരു കന്റോണ്‍മെന്റ്, കെ.എസ്.ആര്‍ ബെംഗളൂരു എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. 16512 കെ.എസ്.ആര്‍ ബംഗളൂരു കണ്ണൂര്‍ എക്‌സ്പ്രസ് 16 മുതല്‍ 2026 ജനുവരി 16 വരെ രാവിലെ 7.4ന് എസ്.എം.വി.ടി ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. കെ.എസ്.ആര്‍ ബംഗളൂരുവില്‍ സ്റ്റോപ്പ് ഒഴിവാക്കും.
Attention train passengers; Major change in schedule


