കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ സര്‍ക്കാര്‍ അംഗീകൃത ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി നാലു വരെ അപേക്ഷിക്കാം. റേഡിയോ ജോക്കിയിങ്, പോഡ് കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് തുടങ്ങിയവയിലാണ് പരിശീലനം. കോഴ്‌സ് കാലാവധി രണ്ടര മാസം. പ്രായപരിധി ഇല്ല. ഓരോ സെന്ററിലും 10 സീറ്റുകളാണ് ഉള്ളത്. കോഴ്‌സ് ഫീസ് 15,000 രൂപയാണ്.
യോഗ്യത: പ്ലസ് ടു.
താഴെ കൊടുത്ത ഓണ്‍ലൈന്‍വഴി 2025 ജനുവരി നാലു വരെ അപേക്ഷിക്കാം.
ഫോണ്‍: 04842422275, 04712726275, 9744844522, 7907703499.
|
മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി 4 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കാലാവധി.
ഫീസ് 25,000 രൂപയാണ്.
ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842422275, 9447607073.
Audio Production and Movie Camera Production Diploma Courses at Media Academy


