16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വിലക്കി ആസ്ത്രേലിയ. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇതുസംബന്ധിച്ച ബില്ല് പാസാക്കി. ഇതോടെ 16 വയസ്സില്‍ താഴെയുള്ളവര്‍ അക്കൗണ്ട് തുറക്കുന്നതിന് തടയിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
|
നിയമം പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് 3.25 കോടി യുഎസ് ഡോളര്‍ പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബുധനാഴ്ച കീഴ് സഭ പാസാക്കിയ നിയമം വ്യാഴാഴ്ച വൈകീട്ട് സെനറ്റും പാസാക്കുകയായിരുന്നു.
അടുത്തവര്‍ഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാതാപിതാക്കളുടെ വോട്ട് അനുകൂലമാക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് സുപ്രധാനനീക്കം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





