09
Oct 2023
Sat
09 Oct 2023 Sat

ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ൽ ഇ​സ്രാ​യേ​ൽ- ഹ​മാ​സ് സംഘർഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇസ്രായേലിലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ൻ എം​ബ​സിയാ​ണ് സു​പ്ര​ധാ​ന​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സം​ഘ​ർ​ഷ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ തി​ക​ച്ചും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. അ​നാ​വ​ശ്യയാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. സു​ര​ക്ഷി​ത സ്ഥാ​ന​ത്തു​ത​ന്നെ തു​ട​ര​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാ​നാ​യി അ​ധി​കൃ​ത​ർ ഹെ​ൽ​പ്പ്‌​ലൈ​നും പു​റ​ത്തി​റ​ക്കി. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: +97235226748

ഇസ്രായേൽ പലസ്തീനിലേക്ക് റോക്കറ്റാക്രമണം നടത്തിയതിന് തിരിച്ചടിയായി അയ്യായിരത്തിലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിന് നേരെ തൊടുത്തത്. ആക്രമണത്തിൽ ഒരു മരണവും നൂറിലേറെ പേർക്ക് പരിക്കും സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക