16
Sep 2024
Tue
16 Sep 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓൺലൈനായി സാധനങ്ങൾ വാങ്ങിക്കുന്നവർ കാത്തിരിക്കുന്ന സമയമാണ് ബി​ഗ് ബില്യൺ ഡേയ്സ്. ഈ വർഷത്തെ ബി​ഗ് ബില്യൺ ഡേയ്സ് പ്രഖ്യാപിച്ചിരിക്കുക ആണ് ഓൺലൈൻ ഷോപ്പിംഗ് ഭീമൻമാരായ ഫ്ലിപ്കാർട്ട്. ഇലക്ട്രോണിക്സ്, സ്മാർട് ഫോണുകൾ തുടങ്ങിയവയിൽ വമ്പിച്ച ഓഫറുകളുമായാണ് ഈ സീസണിൽ ഫ്ലിപ്കാർട്ട് എത്തുന്നത്. ദീപാവലി, ദസറ ഉത്സവ ഓഫറുകളുമായി ഇന്ത്യയിലെ ബി​ഗ് ബില്യൺ സെയിൽ മറ്റന്നാൾ ( September 26) ആരംഭിക്കും.

ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീൽസ്, നോ-കോസ്റ്റ് EMI ഓപ്ഷൻസ്, Cash Back ഓഫർ തുടങ്ങിയ ആകർഷകമായ ഓഫറുകൾ വഴി ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ തന്നെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ ആണ് വിൽപ്പന.

പ്ലസ് മെമ്പർഷിപ്പ് വഴി മറ്റന്നാൾ മുതൽ ഉപഭോക്താക്കൾക്ക് മുൻകൂർ ആക്സസ് നേടാനും സാധിക്കും. ലാപ്ടോപ്സ്, ഹെഡ്ഫോൺസ്, ​ഗെയിമിങ് കൺസോൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും മറ്റ് സാധനങ്ങൾക്കും 50% മുതൽ 80% വരെ ആണ് വിലക്കുറവ് പ്രഖ്യാപിച്ചത്.
80%ന് മുകളിൽ വിലക്കുറവുമായി സ്മാർട് ടിവിയും മറ്റ് വീട്ടുപകരണങ്ങളും. 75% ഡിസ്കൗണ്ടിൽ റഫ്രിജറേന്ററുകളും 4K സ്മാർട് ടിവിയും ഓഫർ നൽകുന്നു.

 

Flipkart Diwali Sale
ഐഫോൺ 15 പ്രോ

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്ക്കിടെ ഐഫോൺ 15 പ്രോ 99,999 രൂപയ്‌ക്ക് ലഭിക്കും. നിലവിൽ 1,09,900 രൂപയ്ക്ക് ആണ് ഇതു വിൽക്കുന്നത്. ഐഫോൺ 15 പ്രോയിൽ ഉപഭോക്താക്കൾക്ക് 9,901 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഓഫർ ആണ് ലഭിക്കുന്നത്. ഇതിനുപുറമെ, ബാങ്ക് കാർഡുകൾക്ക് 5,000 രൂപ അധിക കിഴിവും എക്‌സ്‌ചേഞ്ച് ബോണസ് ഓഫറിൽ 5,000 രൂപ കിഴിവും നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇതോടെ വിലെ 89,999 രൂപ വരേയായി കുറയും.

ദീപാവലി സെയിലിൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന പതിവ് എക്‌സ്‌ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തുമ്പോൾ എക്‌സ്‌ചേഞ്ച് ബോണസ് ഓഫർ ക്ലെയിം ചെയ്യാൻ കഴിയും.

ഐഫോൺ 15 പ്രോ മാക്‌സിന് 1,09,900 രൂപ വിലവരും. ഇത് ഏറ്റവും മികച്ച ഐഫോൺ ഡീലുകളിൽ ഒന്നായിരിക്കും, കാരണം ഈ ഉപകരണം 1,59,900 രൂപയ്ക്ക് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ ദീപാവലി ഉത്സവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് iPhone 15 സീരീസിൽ കൂടുതൽ കിഴിവുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Flipkart Diwali Sale

ഐഫോൺ 15 പ്രോ മാക്‌സ്

ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയ വിശദാംശങ്ങൾ അനുസരിച്ച്, ഐഫോൺ 15 പ്രോ മാക്‌സിന് നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെ 1,34,900 രൂപ വിലവരും. ഫ്‌ളിപ്കാർട്ട് സെയിൽസ് ഓഫറിനിടെ വിൽപ്പന വില 1,19,900 രൂപയും 5,000 രൂപയുടെ അധിക ബാങ്ക് ഡിസ്‌കൗണ്ട് ഓഫറിനൊപ്പം വില 1,14,900 രൂപയായി കുറയും. സാധാരണ 15 പ്രോ മോഡൽ പോലെ, എക്‌സ്‌ചേഞ്ച് ബോണസ് ഓഫറും ലഭിക്കുന്നതോടെ വില 1,09,900 രൂപയായി കുറയ്ക്കും.

സ്റ്റാൻഡേർഡ് മോഡലുകളെ സംബന്ധിച്ചിടത്തോളം, ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ ഡീൽ വിലകൾ ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടില്ല.

ഐഫോൺ 15 നിലവിൽ ഫ്ലിപ്കാർട്ടിൽ 63,999 രൂപയ്ക്കും ഐഫോൺ 15 പ്ലസ് 73,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ, സ്റ്റാൻഡേർഡ് മോഡൽ 60,000 രൂപയിലും പ്ലസ് 70,000 രൂപയിലും ലഭ്യമാകും.

വണ്‍പ്ലസ് ഓഫർ

2024 ദീപാവലി വില്‍പനമേള ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26ന തന്നെയാണ് വണ്‍പ്ലസിന്‍റെ ദീപാവലി സെയില്‍ ആരംഭിക്കുന്നത്. വണ്‍പ്ലസ് 12, വണ്‍പ്ലസ് നോര്‍ഡ് 4 എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകളുണ്ടാവുക. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വണ്‍പ്ലസ് സ്റ്റോറുകള്‍ വഴിയും ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ വഴിയും ദീപാവലി വില്‍പനയുണ്ടാകും. ബാങ്ക് കാര്‍ഡ് ഡിസ്കൗണ്ടും ഫ്ലാറ്റ് ഡിസ്‌കൗണ്ടും വണ്‍പ്ലസിന്‍റെ സ്മാര്‍ട്ട്ഫോണുകള്‍ക്കുണ്ടാകും.

 

Flipkart Diwali Sale: The awaited Flipkart Diwali sale from sep 26; Huge offer for iPhone 15, Pro, Plus and Pro Max phones