01
Apr 2024
Tue
01 Apr 2024 Tue
Ayurvedic doctor found dead in Nepal who killed father by poisoned in Trissur

തൃശൂര്‍ അവണൂരില്‍ അച്ഛനെ വിഷംകൊടുത്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടര്‍ നേപ്പാളില്‍ മരിച്ച നിലയില്‍. അവണൂരിലെ ശശീന്ദ്രന്‍ വധക്കേസ് പ്രതി ഡോ. മയൂര്‍ നാഥി(25)നെയാണ് നേപ്പാളിലെ ഉള്‍ഗ്രാമത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയൂര്‍നാഥിന്റെ മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തു.(Ayurvedic doctor found dead in Nepal who killed father by poisoned in Trissur)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞവര്‍ഷം ഏപ്രിലാണ് ഡോ.മയൂര്‍ നാഥ് അച്ഛന്‍ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. ജാമ്യത്തില്‍ ഇറങ്ങി കാണാതായ മയൂര്‍നാഥിന് വേണ്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്.

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. മയൂര്‍നാഥിന്റെ അമ്മ ജീവനൊടുക്കിയത്. അമ്മയുടെ മരണത്തിനു കാരണം ശശീന്ദ്രന്‍ ആണെന്നും അമ്മയെ അച്ഛന്‍ സംരക്ഷിക്കാത്തതിലുള്ള പകമൂലമാണ് കൊലപാതകം നടത്തിയതെന്നും മയൂര്‍നാഥ് പോലീസിന് മൊഴിനല്‍കിയിരുന്നു. രണ്ടാനമ്മയോട് പകയോ സ്‌നേഹമോ ഇല്ലെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

ഓണ്‍ലൈനായി വിഷപദാര്‍ഥങ്ങള്‍ വാങ്ങിയാണ് മയൂര്‍നാഥ് വിഷക്കൂട്ട് സ്വയം തയ്യാറാക്കിയത്. വിഷം കലര്‍ത്തിയ കടലക്കറി കഴിച്ച അച്ഛനും രണ്ടാനമ്മയും വീട്ടിലെ തോട്ടത്തില്‍ പണിക്കുവന്ന തൊഴിലാളികളും കുഴഞ്ഞുവീണു. ചോര ഛര്‍ദ്ദിച്ച ശശീന്ദ്രന്‍ മരിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് ആഹാരംകഴിച്ചവര്‍ക്കു മാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടായതും മയൂര്‍നാഥ് ഭക്ഷണം കഴിച്ചിരുന്നില്ലെന്നുമുള്ള വിവരം ലഭിച്ചതോടെ പോലീസിനു തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടിയത്. സംസ്‌കാരനടപടികള്‍ പൂര്‍ത്തിയായ ശേഷം പോലീസ് മയൂര്‍നാഥിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക