07
Nov 2023
Mon
07 Nov 2023 Mon

യാത്രക്കാര്‍ക്ക് വെറും കൈയോടെ എയര്‍പോര്‍ട്ടിലെത്താം: വീട്ടിലെത്തി ചെക്ക്ഇന്‍, ബാഗേജ് ഡെലിവറി സേവനങ്ങളുമായി ബഹിറൈന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനാമ: വിമാന യാത്രക്കാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ലഗേജ് ചുമക്കല്‍. അനുവദിച്ചതിനേക്കാള്‍ തൂക്കമുണ്ടോയെന്ന കാര്യത്തിലും അനുവദനീയമല്ലാത്ത സാധനങ്ങള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാവും. ലഗേജ് പരിശോധന പൂര്‍ത്തിയായി ബോര്‍ഡിങ് പാസ് ലഭിക്കുമ്പോള്‍ തന്നെ യാത്രയുടെ പകുതി സമ്മര്‍ദ്ദം കുറയും. വിമാനത്താവളത്തില്‍ തൂക്കക്കൂടുതലിന്റെ പേരില്‍ പെട്ടി പൊട്ടിക്കേണ്ടിവരികയോ സാധനങ്ങള്‍ ഒഴിവാക്കേണ്ടി വരികയോ ചെയ്യാത്ത പ്രവാസികള്‍ കുറവായിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം.

യാത്രക്കാര്‍ക്ക് അവരുടെ സ്വന്തം വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് വിമാന യാത്രികര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കുന്നത്. ‘ഹല ബഹ്‌റൈന്‍’ (വെല്‍കം ബഹ്‌റൈന്‍) ആണ് പുതിയ സേവന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഏജന്റ് സ്ഥലത്തെത്തി ബാഗേജുകള്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി ചെക്ക് ഇന്‍ ചെയ്യുന്ന സംവിധാനമാണിത്. വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചെക്ക് ഇന്‍ ചെയ്ത ശേഷം യാത്രക്കാരന്റെ ബോര്‍ഡിങ് പാസും എടുത്തു നല്‍കും. ബാഗേജുകള്‍ വിമാനത്തില്‍ കയറ്റി എന്നുറപ്പാക്കിയുള്ള ടാഗുകള്‍ യാത്രക്കാരന് നല്‍കും. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ ചെന്ന് ഹാല ഏജന്റില്‍ നിന്ന് ബോര്‍ഡിങ് പാസുകള്‍ കൈപ്പറ്റിയ ശേഷം നേരെ ഇമിഗ്രേഷനിലേക്ക് ചെന്നാല്‍ മതി.യാത്രക്കാര്‍ക്ക് പരമാവധി ടെന്‍ഷന്‍ ഒഴിവാക്കി യാത്ര ചെയ്യാനാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

യാത്രക്കാര്‍ക്ക് അവരുടെ യാത്ര ആസൂത്രണം ചെയ്ത് 30 ദിവസം മുന്‍പും ഫ്‌ളൈറ്റ് സമയത്തിന്റെ 12 മണിക്കൂര്‍ മുന്‍പ് വരെയും ഈ സംവിധാനത്തിന് വേണ്ടി അപേക്ഷിക്കാം.അതിനായി [email protected] എന്ന മെയിലില്‍ ബുക്ക് ചെയ്യാവുന്നതാണ്.

Aiming to transform the travel experience for passengers, Bahrain International Airport has launched a home check-in and baggage delivery service to provide a seamless and hassle-free experience for passengers.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക