27
Jun 2024
Fri
27 Jun 2024 Fri

ബാലരാമപുരം: ജനകീയ രാഷ്ട്രീയത്തിൻ്റെ പതിനഞ്ച് വർഷങ്ങൾ കടന്ന എസ്ഡിപിഐയുടെ പതിനാറാം ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിക്കുന്നതിൻ്റെ ഭാഗമായി പാർട്ടിയുടെ ബാലരാമപുരം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളി രാവിലെ 7.30 ന് എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ബാലരാമപുരം സുബൈർ പതാക ഉയർത്തി. ഭക്ഷണ വിതരണം, പഠനോപകരണ വിതരണം, വൃക്ഷതൈ വിതരണം, പരിസര ശുചീകരണം തുടങ്ങി വിവിധ പരിപാടികളുമായാണ് ടൗൺ ബ്രാഞ്ച്കമ്മിറ്റി സ്ഥാപക ദിനം ആചരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീതി നിക്ഷേധിക്കപ്പെടുന്നവരുടെ നാവായി മാറുവാനും,അകറ്റി നിർത്തപ്പെട്ടിരുന്ന വിഭാഗങ്ങളെ ജനകീയ രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കുവാനും നമുക്ക് സാധിച്ചത് കഴിഞ്ഞ പതിനഞ്ച് വർഷത്തെ ചിട്ടയായ പ്രവർത്തനങ്ങൾ കാരണമാണെന്ന് ബാലരാമപുരം സുബൈർ പറഞ്ഞു .വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്ഡിപിഐ എന്ന പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തുവാനും, അകറ്റി നിർത്തുവാനും ചിലർ ശ്രമിക്കുമ്പോഴൊക്കെ രാജ്യത്തിൻ്റെ അടിസ്ഥാന ജനവിഭാഗങ്ങൾ ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടൗൺബ്രാഞ്ച് പ്രസിഡൻ്റ് ഹാജാഹുസൈൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി കമറുദ്ദീൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ സതീഷ്, ദസ്തഖീർ,റാഫി തുടങ്ങി നിരവധി പേർ പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗം അയൂബ് നന്ദി അർപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക