01
Jan 2024
Mon
01 Jan 2024 Mon

സ്റ്റുഡന്റ്‌സ് ഇസ് ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളര്‍ത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് സിമിക്ക് ആദ്യമായി നിരോധനമേര്‍പ്പെടുത്തിയത്. നിരോധനം പിന്നീട് നീട്ടിക്കൊണ്ടുപോവുകയായിരുന്നു 2008ല്‍ സിമി നിരോധനം സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ നിരോധനം വീണ്ടും ഏര്‍പ്പെടുത്തി. 2019ല്‍ മോദി സര്‍ക്കാര്‍ നിരോധനം വീണ്ടും നീട്ടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക