ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ ബിജെപി പ്രതിഷേധത്തെ തുടര്‍ന്ന് ബിസിസിഐ നീക്കിയതിനു പിന്നാലെ ഐപിഎല്‍ സംപ്രേഷണത്തിനു വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. ആഭ്യന്തര സംഘര്‍ഷം തുടരുന്ന ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശി ക്രിക്കറ്റര്‍ മുസ്തഫിസുറിനെ ഐപിഎല്‍ കളിപ്പിക്കരുതെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ മുസ്തഫിസുറിനെ കെകെആറില്‍ നിന്നു നീക്കുകയും ചെയ്തു. ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് ബംഗ്ലാദേശിലുണ്ടായത്.
|
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ തങ്ങളുടെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎല്‍ മല്‍സരങ്ങളുടെ പ്രക്ഷേപണം വിലക്കിക്കൊണ്ടുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉത്തരവുണ്ടായത്. മാര്‍ച്ച് 26നാണ് ഐപിഎല്‍ മല്‍സരങ്ങള്‍ക്കു തുടക്കമാവുക. ഐപിഎല്ലിന് ബംഗ്ലാദേശില്‍ വന്‍തോതില്‍ കാഴ്ചക്കാരുണ്ട്.





