02
Aug 2023
Mon
02 Aug 2023 Mon

മുംബൈ: നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവ് ലേലം ചെയ്യുമെന്ന നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ പിന്‍വലിച്ച് ബാങ്ക് ഓഫ് ബറോഡ. സണ്ണി ഡിയോള്‍ 2022ല്‍ ബാങ്കില്‍ നിന്നെടുത്ത 56 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ഓഫ് ബറോഡ് താരത്തിന്റെ ജുഹുവിലെ ബംഗ്ലാവ് ലേലം ചെയ്യാനൊരുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് 25ന് ഇ ലേലം നടത്തുമെന്നായിരുന്നു ബാങ്ക് നോട്ടിസ്. 5.14 കോടി രൂപയായിരുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ തുക. സണ്ണി വില്ല എന്ന താരത്തിന്റെ ബംഗ്ലാവിന് 51.43 കോടി രൂപയാണ് ബാങ്ക് വിലമതിച്ചിരുന്നത്. ഞായറാഴ്ചയാണ് ബാങ്ക് ഓഫ് ബറോഡ് ലേലനോട്ടിസ് പുറപ്പെടുവിച്ചത്.

എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ലേലനോട്ടിസ് പിന്‍വലിക്കുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്.

അതേസമയം ബിജെപി എംപി കൂടിയായ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യാനുള്ള നോട്ടിസ് പിന്‍വലിച്ച സാങ്കേതിക കാരണം എന്താണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ആ സാങ്കേതിക കാരണമെന്താണെന്ന് രാജ്യത്തിന് അറിയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക