ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഒഴിവുകള്‍: തുടക്ക ശമ്പളം: 65,000
|
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ (BOM) ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ 195 ഒഴിവുണ്ട്. കരാര്‍ നിയമനവും സ്ഥിരനിയമനവുമുണ്ട്. വിവിധ ഓഫീസുകളിലെയും ബ്രാഞ്ചുകളിലെയും II, III, IV, V, VI ശമ്പളസ്‌കെയിലുകളുള്ള തസ്തികകളിലാണ് ഒഴിവ്.
മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്): ഒഴിവ്- 25.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെയുള്ള (എസ്.സി./എസ്.ടി./ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം) ബിരുദവും റിസ്‌ക് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 35 വയസ്സ് കവിയരുത്. ശമ്പളം: 64,820- 93,960 രൂപ.
മാനേജര്‍ (ഫോറെക്‌സ്): ഒഴിവ്- 25.
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും (എസ്.സി./എസ്.ടി./ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം) ഫോറിന്‍ എക്‌സ്‌ചേഞ്ചിലോ ട്രേഡ് ഫിനാന്‍സിലോ ഉള്ള സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 35 വയസ്സ് കവിയരുത്.
ശമ്പളം: 64,820- 93,960 രൂപ.
മറ്റ് തസ്തികകള്‍: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍.
സംവരണവിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമനാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 1,000 രൂപ.
(എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ).
ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് അടയ്‌ക്കേണ്ടത്.
അപേക്ഷ: വിശദവിവരങ്ങളും അപേക്ഷാഫോമും https://bankofmaharasthra.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം തപാല്‍ വഴി അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 26.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
officer vacancies in bank of maharasthra
Bank of Maharashtra Recruitment 2024, Notificatoion OUT for 195 Officer Posts,
Apply at bankofmaharashtra.in


