16
Jul 2024
Fri
16 Jul 2024 Fri
banks airlines it firms stoped working after windows outage

മൈക്രോസോഫ്റ്റ്ന് വിൻഡോസ് ലോകത്തുടനീളം പണിമുടക്കിയതോടെ ഐടി കമ്പനികൾ, ഓഹരിവിപണി, ബാങ്കുകൾ തുടങ്ങിയവയ്ക്കു പുറമേ ഒട്ടേറെ എയർലൈൻ കമ്പനികളുടെ പ്രവർത്തനവും താറുമാറായി. ഇൻഡി​ഗോയുടെ 200ലേറെ വിമാനങ്ങളാണ് ഇതേത്തുടർന്ന് റദ്ദാക്കിയത്. എയർഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ എയർലൈനുകളുടെ പ്രവർത്തനവും വിൻഡോസ് തകരാർ മൂലം നിർത്തിവയ്ക്കേണ്ടി വന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈക്രോസോഫ്റ്റ് വിൻഡോസിന് സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിന് ഉപയോ​ഗിച്ച സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്ട്രൈക്ക് നിശ്ചലമായതാണ് പ്രതിസന്ധിക്കു കാരണമായത്. ഇന്ത്യ, ആസ്‌ട്രേലിയ, ജർമനി, യുഎസ്‌, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെയാണ് തകരാർ ബാധിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക