30
Jan 2023
Mon
30 Jan 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബാഴ്‌സ 3-1ന് റയൽ മാഡ്രിഡിനെ തകർത്തു. 14ാം തവണയാണ് ബാഴ്‌സലോണ സൂപ്പർ കപ്പ് നേടുന്നത്. 2018ന് ശേഷം ആദ്യമായാണ് ബാഴ്‌സ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിടുന്നത്.<യൃ><യൃ> നിറഞ്ഞുകളിച്ച ബാഴ്‌സ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി. 33ാം മിനിറ്റിൽ ഗാവി ബാഴ്‌സയുടെ ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചു.<യൃ> 45ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കി ബാഴ്‌സയുടെ രണ്ടാമത്തെ ഗോൾ നേടി. ഇടത് വിംഗിൽ നിന്ന് ഗാവി നൽകിയ ക്രോസ് ലെവൻ വലയിലെത്തിച്ചു. <യൃ> <യൃ> രണ്ടാം പകുതി 14 മിനിറ്റ് പിന്നിട്ടപ്പോൾ ബാഴ്‌സയുടെ മൂന്നാം ഗോളെത്തി. റയലിനെ ഞെട്ടിച്ച് പെഡ്രി ബാഴ്‌സയുടെ മൂന്നാം ഗോൾ വലയിലാക്കി. റയലിന് വേണ്ടി അധികസമയത്ത് കരീം ബെൻസേമ ഗോൾ നേടിയെങ്കിലും ബാഴ്‌സയെ മറികടക്കാൻ സാധിക്കുമായിരുന്നില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക