22
Sep 2024
Mon
22 Sep 2024 Mon
BDK Gudaibiya Koottam blood donation camp

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ ഗുദൈബിയ കൂട്ടവുമായി സഹകരിച്ചു കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ക്യാംപില്‍ അമ്പത്തോളം പേര് രക്തദാനം നടത്തി. ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളായ നിതിന്‍ ശ്രീനിവാസ്, സെഹ്ല ഫാത്തിമ, അബ്ദുല്‍ നാഫിഹ്, ഹലീമത് മനഹില്‍ ഗുദൈബിയ കൂട്ടം ഭാരവാഹികളായ റിയാസ് വടകര, സുബീഷ് നിട്ടൂര്‍, മുജീബ് എസ്, ജിഷാര്‍ കടവല്ലൂര്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>