03
Oct 2025
Fri
03 Oct 2025 Fri
Belgium court approves fugitive Mehul Choksi's extradition to India

വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട ഡയമണ്ട് വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്കു നാടുകടത്താന്‍ അനുമതി നല്‍കി ബെല്‍ജിയം കോടതി. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്ത ബെല്‍ജിയം പോലീസ് നടപടി സാധുവാമെന്നും ആന്റ് വെര്‍പ് കോടതി വ്യക്തമാക്കി. അതേസമയം നാടുകടത്താനുള്ള ഉത്തരവിനെതിരേ അപ്പീലിന് പോകാന്‍ മെഹുല്‍ ചോക്‌സിക്ക് 15 ദിവസത്തെ സാവകാശമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏപ്രില്‍ 11ന് അറസ്റ്റിലായ മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ ജയിലില്‍ കഴിയുകയാണ്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ നിരവധി തവണ കോടതികള്‍ തള്ളിയിരുന്നു. 2018നും 2022നും ഇടയിലായി മെഹുല്‍ ചോക്‌സി 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി ഇന്ത്യ ബെല്‍ജിയം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. നാടുവിട്ട മെഹുല്‍ ചോക്‌സി ഇതിനിടെ പൗരത്വം ഉപേക്ഷിക്കുകയും ആന്റിഗ്വയുടെ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. നാടുകടത്തലിനെ എതിര്‍ക്കാന്‍ താന്‍ ഇന്ത്യന്‍ പൗരനല്ലെന്ന വാദമാണ് ചോക്‌സി ഉയര്‍ത്തുന്നത്. എന്നാല്‍ മെഹുല്‍ ചോക്‌സി ഇപ്പോഴും തങ്ങളുടെ പൗരനാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ALSO READ: മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വര്‍ണവും പണവുമായി അച്ഛന്‍ കാമുകിക്കൊപ്പം ഒളിച്ചോടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക