ലൈംഗികതൊഴിലാളികള്‍ക്ക് പെന്‍ഷനും മറ്റേണിറ്റി ലീവും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും അടക്കമുള്ള അനുവദിക്കുന്ന തൊഴില്‍ അവകാശങ്ങള്‍ക്കായി നിയമനിര്‍മാണം നടത്തി ബെല്‍ജിയം. 2022ല്‍ ലൈംഗികവൃത്തി കുറ്റകൃത്യമല്ലാതാക്കിയതിനു പിന്നാലെയാണ് ലോകത്തു തന്നെ ആദ്യമായി ഇത്തരമൊരു തീരുമാനം ബെല്‍ജിയം കൈക്കൊണ്ടിരിക്കുന്നത്.
|
പുതിയ നിയമപ്രകാരം ലൈംഗികതൊഴിലാളികള്‍ക്ക് തൊഴില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതുപയോഗിച്ച് ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, സുരക്ഷിതമായ ജോലി സാഹചര്യം, നിയമപരിരക്ഷ മുതലായവ ലഭിക്കും. ഇടപാടുകാരുടെ പെരുമാറ്റം അസ്വീകാര്യമായി തോന്നിയാല്‍ അമര്‍ത്താനുള്ള പാനിക് ബട്ടണ്‍ സൗകര്യം അടക്കമുള്ളവ ജോലി സ്ഥലത്ത് സജ്ജീകരിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ നടപടി രാജ്യത്തെ ലൈംഗികതൊഴിലാളികളുടെ സംഘടനയുടെ അധ്യക്ഷ വിക്ടോറിയ സ്വാഗതം ചെയ്തു. അതേസമയം നടപടി മനുഷ്യക്കടത്തിനും ചൂഷണങ്ങള്‍ക്കും കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





