16
Aug 2026
Sun
16 Aug 2026 Sun
Bengaluru Man Hits Techie Wife, Suffocates Her

ബംഗളൂരു: ദാമ്പത്യ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സിവില്‍ എഞ്ചിനീയറായ സുമന്ത് ജെയ്ന്‍, ഐടി ജീവനക്കാരിയായ പദ്മാവതി എന്നിവരാണ് ബംഗളൂരു രാജഗോപാല്‍ നഗറിലെ വാടകവീട്ടില്‍ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാത്രിയില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് ദാരുണ സംഭവത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നുവെന്നാണ് വിവരം. പിന്നീട് ഭാര്യയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ജീവനറ്റതായി സുമന്ത് മനസ്സിലാക്കിയത്.

ALSO READ: ലോകത്തെ നടുക്കാന്‍ പോകുന്ന ആ ദുരന്തം സമുദ്രത്തിന്റെ ആഴങ്ങളില്‍ രൂപപ്പെടുന്നു; കടല്‍ വീണ്ടും തിളച്ചു മറിയുമ്പോള്‍!

തുടര്‍ന്ന് പരിഭ്രാന്തനായ സുമന്ത് അമ്മയെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും സന്ദേശമയക്കുകയും ചെയ്തു. സന്ദേശം കണ്ട അമ്മ ഉടന്‍ തന്നെ വീട്ടുടമസ്ഥനെ ബന്ധപ്പെട്ടു. തുടര്‍ന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് സുമന്തിനെ ഹാളിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പദ്മാവതിയുടെ മൃതദേഹവും മുറിക്കുള്ളില്‍ ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് രാജഗോപാല്‍ നഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പദ്മാവതിയുടെ മരണ കാരണം വ്യക്തമാകാനും സംഭവവികാസങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനുമായി പോലീസ് അന്വേഷണം നടത്തിവരികയാണ്.

Tags: Bengaluru crime news, Bengaluru techie death, Rajagopal Nagar news, Sumant Jain Padmavathi, Bengaluru couple death, Crime news Malayalam, Kerala news update, Kannada news headlines

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക