ശാന്തസമുദ്രത്തിന്റെ ആഴങ്ങളില്‍ ആരും കാണാതെ ആ മാറ്റം സംഭവിച്ചു തുടങ്ങയിരിക്കുന്നു. ആകാശത്തുനിന്ന് വീശിയടിക്കുന്ന കാറ്റുകളുടെ താളം തെറ്റി, കടലിന്റെ അടിത്തട്ടില്‍ വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന തണുപ്പ് പതുക്കെ മാറാന്‍ തുടങ്ങി. സമുദ്രോപരിതലം സാധാരണയേക്കാള്‍ ചൂടുപിടിച്ച് തിളച്ചു മറിയുകയാണ്.
|
യുഎസ് അന്തരീക്ഷ-സമുദ്ര നിരീക്ഷണ ഏജന്‍സിയായ ‘എന്‍ഒഎഎ’യിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തങ്ങളുടെ മോണിറ്ററുകളിലേക്ക് നോക്കി അമ്പരന്നു നില്‍ക്കുകയാണ്. ശാന്തസമുദ്രത്തിലെ ജലതാപനില സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസിലധികം ഉയര്‍ന്നതായി ഗ്രാഫുകള്‍ മുന്നറിയിപ്പ് നല്‍കി. ഇത് വെറുമൊരു താപനില വര്‍ധനവായിരുന്നില്ല; വരാനിരിക്കുന്ന ഒരു ആഗോള മഹാദുരന്തത്തിന്റെ കാഹളമായിരുന്നു അത്!
ആഴക്കടലിലെ ഈ കനല്‍ച്ചൂട് കരയിലേക്ക് പടരുകയാണ്. ഇതിന്റെ ആഘാതത്തില്‍ ഇന്തൊനീഷ്യന്‍ ദ്വീപുകളില്‍ കാടുകള്‍ ഉണങ്ങി വരണ്ടു, ആകാശത്ത് മേഘങ്ങള്‍ പെയ്യാന്‍ മടിച്ച് പിന്‍വാങ്ങി. അതേസമയം, ശാന്തസമുദ്രത്തിന്റെ മറുഭാഗത്ത് അസാധാരണമാംവിധം മഴ തകര്‍ത്തുപെയ്തു. വായുപ്രവാഹങ്ങളുടെ ദിശമാറി. പ്രകൃതിയുടെ സര്‍വ നിയന്ത്രണങ്ങളും തെറ്റിക്കൊണ്ട്, 1950ന് ശേഷമുള്ള ഏറ്റവും ഭയാനകമായ ‘അതിതീവ്ര എല്‍നിനോ’ (Strong El Niño) പിറവിയെടുക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. 2026ന്റെ രണ്ടാം പകുതിയോടെ ഭൂമിയെ പിടിച്ചുലയ്ക്കുന്ന ഈ രാക്ഷസന്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും!
ALSO READ: സ്‌കൂളില്‍ പതാക ഉയര്‍ത്താനുള്ള പൈപ്പ് ഇക്ട്രിക് ലൈനില്‍ തട്ടി; കായിക അധ്യാപകന് ദാരുണാന്ത്യം
പക്ഷേ, ഏറ്റവും വലിയ ആശങ്ക നിഴലിച്ചത് ഏഷ്യന്‍ രാജ്യങ്ങളുടെ മേലായിരുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയെ മുഴുവന്‍ കുടിച്ചുവറ്റിക്കാന്‍ ശേഷിയുള്ള ഒന്നാണ് വരാനിരിക്കുന്നതെന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുമോ, കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരണ്ട് പട്ടിണിയും വരള്‍ച്ചയും നാടിനെ വിഴുങ്ങുമോ? വലിയ ആശങ്കയിലാണ് ശാസ്ത്ര ലോകം.
‘സെപ്റ്റംബര്‍ വരെ കാത്തിരിക്കൂ… യഥാര്‍ത്ഥ ചിത്രം അപ്പോള്‍ അറിയാം,’ ഇപ്പോള്‍ വിദഗ്ധര്‍ക്ക് പറയാനുള്ളത് അത്ര മാത്രമാണ്. സെപ്റ്റംബറില്‍ പുറത്തുവരാനിരിക്കുന്ന ആ റിപ്പോര്‍ട്ടിലേക്ക് കണ്ണുംനട്ട് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്! പ്രകൃതിയുടെ ഈ മഹാ കോപത്തിന് മുന്നില്‍ മനുഷ്യരാശി എങ്ങനെ അതിജീവിക്കും?
Tags: El Nino 2026, Pacific Ocean warming, NOAA climate report, Climate change Malayalam, Monsoon impact India, Weather news Malayalam, Extreme weather warning, El Nino effect Malayalam, Global warming news, Malayalam news update
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



