05
Oct 2023
Fri
05 Oct 2023 Fri

ബംഗളുരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 190 കിലോമീറ്റര്‍ തുരങ്കപാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചുവെന്ന് ബംഗളുരു നഗരവികസന ചുമതല കൂടി വഹിക്കുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. സാധുതാപഠനറിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം ടെന്‍ഡറുകള്‍ ക്ഷണിച്ചുതുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലുവരിയോ ആറുവരിയോ ആണോ നിര്‍മിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങള്‍ സാധുതാ പഠനത്തില്‍ പരിശോധിക്കും. ബെല്ലാരി റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, എസ്റ്റീം മാള്‍ ജങ്ഷന്‍ മുതല്‍ മേഖ്രി സര്‍ക്കിള്‍, മില്ലര്‍ റോഡ്, ചലുക്യ സര്‍ക്കിള്‍, ട്രിനിറ്റി സര്‍ക്കിള്‍, സര്‍ജാപുര്‍ റോഡ്, ഹൊസുര്‍ റോഡ്, കര്‍ണാടക റോഡ് മുതല്‍ കൃഷ്ണ റാവു പാര്‍ക്ക് വരെ, മൈസൂര്‍ റോഡ് മുതല്‍ സിര്‍സി സര്‍ക്കിള്‍ വരെ, മഗാഡി റോഡ്, തുമകുരു റോഡ് മുതല്‍ യശ്വന്ത് പൂര്‍ ജങ്ഷന്‍ വരെ, ഔട്ടര്‍ റിങ് റോഡ്, ഗൊറാഗുന്ത്പല്യ, കെ കെ പുരം, സില്‍ക്ക് ബോര്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലൂടെ തുരങ്ക പാത നിര്‍മിക്കുന്നതിനാണ് ആലോചിക്കുന്നത്. ബംഗളുരുവിന് കുറഞ്ഞത് നാലുവരി തുരങ്കപാതയെങ്കിലും അനിവാര്യമാണെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക