29
Oct 2025
Wed
29 Oct 2025 Wed
Bengaluru Surgeon Accused Of Killing Doctor Wife Using Anaesthesia

ഡോക്ടറുടെ മരണം കൊലപാതകമാണെന്നു വ്യക്തമായതോടെ ഭര്‍ത്താവായ ഡോക്ടര്‍ അറസ്റ്റില്‍. ഡര്‍മറ്റോളജിസ്റ്റായ ഡോ. കൃതിക റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവച്ചാണ് ഭര്‍ത്താവ് സര്‍ജനായ ഡോ. മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തിയത്.. ഏപ്രില്‍ 21നായിരുന്നു സംഭവം. വികോറിയ ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്നു ഇരുവരും. കഴിഞ്ഞവര്‍ഷം മെയില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവദിവസം ഭാര്യക്കു സുഖമില്ലെന്നു പറഞ്ഞ് ഡോക്ടര്‍ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഡോ. കൃതിക റെഡ്ഡിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് ഒരു കാനുല സെറ്റും ഇന്‍ജക്ഷന്‍ ട്യൂബും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും കണ്ടെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഒക്ടോബര്‍ 13ന് യുവതിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഒക്ടോബര്‍ 14ന് പോലീസ് ഡോ. മഹേന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തു. ഭാര്യയുടേത് സ്വാഭാവിക മരണമെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതി തന്റെ മെഡിക്കല്‍ വൈദഗ്ധ്യം ഉപയോഗിച്ചുവെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ALSO READ: ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പീഡകനായ ആര്‍എസ്എസുകാരന്റെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക