ഉറപ്പാണ്, ഈ ടിപ്പുകള്‍ ഫോളോ ചെയ്താല്‍ മുഖത്തെ കുഴിഞ്ഞ പാടുകള്‍ മാഞ്ഞുപോകും
|
മുഖത്തെ ബാധിയ്ക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ പലതാണ്. നിറം മുതല്‍ മുഖക്കുരുവും കരുവാളിപ്പുമെല്ലാം ഇതില്‍ പെടും. മുഖത്തുണ്ടാകുന്ന ചില ദ്വാരങ്ങള്‍ പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. ഇത്തരം കുഴികള്‍ ബ്ലാക് ഹെഡ്‌സ്, മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. പ്രത്യേകിച്ചും എണ്ണമയമുള്ള ചര്‍മമെങ്കില്‍. ഇത്തരം ദ്വാരങ്ങളില്‍ ചര്‍മം ഉല്‍പാദിപ്പിയക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണ അടിഞ്ഞു കൂടി ഇത്തരം കുഴികള്‍ വലിപ്പം കൂടുകയും അണുബാധ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. മുഖത്തെ കുഴിഞ്ഞ പാടുകള്‍ തീര്‍ച്ചയായും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തിക്കളയുന്നുണ്ടാകും. ഇത്തരം പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഈ രീതികള്‍ പരീക്ഷിക്കാം.
വെള്ളരിക്ക
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. മുഖത്തെ കുഴികള്‍ മറയ്ക്കാനും വെള്ളരിക്ക സഹായിക്കും. ഇതിനായി വെള്ളരിക്ക നന്നായി അരച്ച് അതിലേയ്ക്ക് ഒരു പകുതി നാരങ്ങാനീര് ചേര്‍ക്കുക. ഒരു കോട്ടണ്‍ തുണിയെടുത്ത് അതിലേയ്ക്ക് ഈ മിശ്രിതം ഇട്ട് കിഴി കെട്ടുക. ഇത് ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. നന്നായി തണുത്ത ശേഷം ഈ കിഴി മുഖത്തെ കുഴികളില്‍ കുറച്ചു സമയത്തേയ്ക്ക് വയ്ക്കാം. ദിവസവും രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക.
മുട്ടയുടെ മഞ്ഞക്കരു
മുട്ടയുടെ മഞ്ഞക്കരു ഒരെണ്ണം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കുഴികള്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഈ മിശ്രിതം പുരട്ടാം.
അവക്കാഡോ
ചര്‍മ്മത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ (വെണ്ണപ്പഴം) പ്രവര്‍ത്തിക്കും. മുഖത്തെ കുഴികള്‍ മാറാനും ഇവ സഹായിക്കും. ഇതിനായി അവക്കാഡോ പഴം ഉടച്ച് പള്‍പ്പ് ആക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയും ഓട്‌സും കൂടി കലര്‍ത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുതവണ വരെ ചെയ്യാം.
മുള്‍ട്ടാണി മിട്ടി
മുള്‍ട്ടാണി മിട്ടി പാലിലോ റോസ് വാട്ടറിലോ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ദ്വാരങ്ങള്‍ നീക്കാനും മുഖത്തെ കരുവാളിപ്പ് മാറ്റാനും സഹായിക്കും.
തക്കാളി നീര്
തക്കാളി നീരിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ചെയ്യുന്നതും മുഖത്തെ കുഴികള്‍ മാറാന്‍ സഹായിക്കും
ഐസ് ക്യൂബുകള്‍
വലിയ സുഷിരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ചര്‍മ്മത്തില്‍ ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്നത്. ഐസ് ക്യൂബുകളുടെ തണുപ്പ് ചര്‍മ്മത്തില്‍ സ്വാധീനം ചെലുത്തുകയും അത് വലിയ സുഷിരങ്ങള്‍ ചുരുക്കാന്‍ സഹായിക്കുകയും ചെയ്യും. മേക്കപ്പ് പ്രയോഗിക്കുന്നതിന് മുമ്പ് മുഖത്ത് ഐസ് ക്യൂബ് ഉപയോഗിച്ച് മൃദുവായി ഉരസുന്നത് മികച്ച വഴിയാണ്. ഇത് നിങ്ങളുടെ മുഖത്തെ രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ല ഫലം നല്‍കും.
Best Pore Minimizers for the Smoothest Skin


