വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന മാര്‍ച്ച് പുരോഗമിക്കുന്നു. കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് നടക്കും. വ്യാഴാഴ്ച രാത്രി കര്‍ഷക സംഘടനകളുമായി കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ഡയും പീയുഷ് ഗോയലും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട മാധ്യമങ്ങളോടു പറഞ്ഞത്.
|
പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചണ്ഡിഗഡിലായിരുന്നു ഇന്നലെ രാത്രി ചര്‍ച്ച നടത്തിയത്. ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ കനത്ത പ്രതിരോധം തീര്‍ത്ത് അടച്ചാണ് ബിജെപി സര്‍ക്കാരുകള്‍ കര്‍ഷക മാര്‍ച്ച് തടഞ്ഞിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. അതേസമയം കേരളത്തില്‍ ഭാരത് ബന്ദിന് പകരം പ്രകടനങ്ങള്‍ മാത്രമാണുണ്ടാവുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





