|
ന്യൂഡൽഹി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടു കൂടുതൽ പാർട്ടികൾ. ജെ.ഡി.യു, ജെ.ഡി.എസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളാണ് സമാപന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചത്. പങ്കെടുക്കില്ലെന്നു സി.പി.എം നേരത്തേ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിൽ മറ്റന്നാളാണ് യാത്ര സമാപിക്കുന്നത്. സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് സി.പി.ഐ ദേശീയ നേതൃത്വം തീരുമാനിച്ചത്. ജനറൽ സെക്രട്ടറി ഡി. രാജയും ബിനോയ് വിശ്വം എം.പിയും പങ്കെടുക്കുന്നുണ്ട്.
യാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു. ഇതാണ് സിപിഎമ്മിന്റെ പിൻമാറ്റത്തിന് കാരണം. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം.
അതിനിടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നു രാവിലെ ഒൻപത് മണിക്കാണ് യാത്ര പുനരാരംഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





