14
Aug 2022
Wed
14 Aug 2022 Wed

കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകൻ അടിച്ചുകൊന്ന ദലിത് വിദ്യാർഥിയുടെ കുടുംബത്തെ കാണാനെത്തിയ ഭിം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ ജലോറിലേക്കു പോകുന്ന വഴിക്കാണ് ചന്ദ്രശേഖർ ആസാദിനെ പിടികൂടിയത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോൺ​ഗ്രസ് സർക്കാർ ഭരിക്കുന്ന രാജസ്ഥാനിൽ ദലിത് ബാലനെ അധ്യാപകൻ അടിച്ചുകൊന്ന സംഭവം വൻ വിവാദത്തിനു കാരണമായിരുന്നു. ഉയർന്ന ജാതിക്കാർക്കായി സ്ഥാപിച്ച കുടിവെള്ള കുടത്തിൽ തൊട്ടതിനാണ് അധ്യാപകൻ ദലിത് വിദ്യാർഥിയെ മർദ്ദിച്ചത്. ജൂലൈ 20നായിരുന്നു സംഭവം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിദ​ഗ്ധ ചികിൽസയ്ക്കായി ​ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞദിവസം മരിക്കുകയുമായിരുന്നു. 

 

കുട്ടിയുടെ കണ്ണിനും ചെവിക്കുമായിരുന്നു ​ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ മരണത്തിനു പിന്നാലെ കൊലക്കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റഅ ചെയ്തിട്ടുണ്ട്. എസ് സി, എസ്ടി അതിക്രമം തടയൽ നിയമപ്രകാരവും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക