07
Oct 2023
Mon
07 Oct 2023 Mon

ലോറിയിടിച്ചു മരിച്ചയാളുടെ ശരീരം റോഡിലൂടെ വലിച്ചിഴച്ചും പിന്നീട് കനാലിലേക്ക് വലിച്ചെറിഞ്ഞും ബിഹാര്‍ പൊലീസ്. ഫകുലിയിലെ ധോനി കനാല്‍ പാലത്തില്‍ നിന്നാണ് മൃതദേഹം പൊലീസുകാര്‍ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസുകാര്‍ മൃതദേഹം കനാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാര്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം രണ്ടു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുവരികയും പിന്നീട് മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്കെറിയുന്നതുമാണ് വീഡിയോ. സംഭവസമയം ഇവിടെയുണ്ടായിരുന്ന യാത്രികനാണ് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല മൃതദേഹമെന്നും അതിനാല്‍ അവശിഷ്ടങ്ങള്‍ കനാലിലേക്കെറിയുകയായിരുന്നുവെന്നുമാണ് നടപടി നേരിട്ട പൊലീസുകാരുടെ വിശദീകരണം. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മൃതദേഹം കനാലില്‍ നിന്ന് പൊലീസുകാര്‍ വീണ്ടെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക