04
Apr 2025
Mon
04 Apr 2025 Mon
bike rider dies after car rammed in to bike

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ ഇഞ്ചക്കാട് തിരുവാതിരയില്‍ മണിക്കുട്ടന്‍-ഉഷാദേവി ദമ്പതികളുടെ മകന്‍ ഷൈന്‍കുട്ടന്‍(33) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആയിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെനി ജോപ്പനെ(51) കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ടെനി ജോപ്പന്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലീസ് അറിയിച്ചു. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഓടയിലേക്കു തെറിച്ചു വീണ ഷൈന്‍കുട്ടനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്കില്‍ ഇടിച്ചശേഷം കാര്‍ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക