എറണാകുളം തേവരയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക് ആസിഡ് തെറിച്ചുവീണ് ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍. കണ്ണമാലി സ്വദേശിക്കാണ് പരിക്കേറ്റത്. യുവാവിന്റെ കൈകളിലും കഴുത്തിലുമാണ് ആസിഡ് വീണത്. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാഗ് മുന്നിലൂടെ ഇട്ടിരുന്നതും ഹെല്‍മറ്റ് ധരിച്ചിരുന്നതും കൂടുതല്‍ പൊള്ളലേല്‍ക്കുന്നതില്‍ നിന്ന് യുവാവിനെ രക്ഷയായി.ഇന്നലെ വൈകിട്ടാണ് സംഭവം.
|
എതിര്‍ദിശയില്‍ നിന്ന് വന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് യുവാവിന്റെ ദേഹത്തേക്ക് ആസിഡ് തെറിച്ചുവീണത്. ആസിഡ് വീണ സ്ഥലങ്ങളില്‍ നീറ്റല്‍ അനുഭവപ്പെട്ടതോടെ യുവാവ് വാഹനം നിര്‍ത്തി വിവരം ഇവിടെയുണ്ടായിരുന്ന പോലീസിനെ അറിയിച്ചു.
ടാങ്കര്‍ ലോറി കുണ്ടന്നൂരില്‍ വച്ച് തടഞ്ഞുനിര്‍ത്തി ഡ്രൈവറോട് ചോദിച്ചപ്പോഴാണ് സള്‍ഫ്യൂരിക് ആസിഡാണ് വാഹനത്തിലെ ലോഡെന്ന് അറിയുന്നത്. അലക്ഷ്യമായി സള്‍ഫൂരിക് ആസിഡ് കൈകാര്യം ചെയ്ത സംഭവത്തില്‍ കുണ്ടന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ALSO READ: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കാമുകന്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





