20
May 2023
Thu
20 May 2023 Thu

ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ച് കോട്ടയത്ത് മൂന്നു യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ് എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം കുമാരനല്ലൂര്‍ കൊച്ചാലുംചുവട്ടില്‍ വ്യാഴം വൈകുന്നേരത്തോടെയാണ് അപകടം. മൂവര്‍ സംഘം സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് എതിരേവന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക