വിശ്വഹിന്ദു പരിഷത്തിന്റെ റാലിയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ നൂഹിലുണ്ടായ സംഘര്‍ഷത്തില്‍ പള്ളി ഇമാമും ഹോം ഗാര്‍ഡുമാരും അടക്കം ആറുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ആക്ഷന്‍ തുടരുന്നു. നൂഹിന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവിലെ അഭയാര്‍ഥികളുടെ 250ലേറെ കുടിലുകള്‍ പൊളിച്ചുനീക്കിയതിനു പിന്നാലെ നൂഹില്‍ രണ്ടു ഡസനിലേറെ മെഡിക്കല്‍ ഷോപ്പുകള്‍ നീക്കംചെയ്തു. അറസ്റ്റ് ഭയന്ന് ആളുകള്‍ ഒളിവില്‍പോയി.
|
നൂഹിലെ നല്‍ഹറിലെ ഷഹീദ് ഹസന്‍ ഖാന്‍ മേവതി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു സമീപത്തെ മെഡിക്കല്‍ ഷോപ്പുകളാണ് പൊളിച്ചുനീക്കിയത്. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ പൊലീസ് സന്നാഹത്തോടെയെത്തി പൊളിച്ചുനീക്കുകയായിരുന്നു. അനധികൃതമായി നിര്‍മിച്ചതാണ് കെട്ടിടങ്ങളെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
മേഖലയിലെ കോണ്‍ഗ്രസ് എംഎല്‍എ ആയ അഫ്താബ് അഹമ്മദ് ബുള്‍ഡോസര്‍ രാജിനെതിരേ രംഗത്തെത്തി. പാവങ്ങളുടെ വീടുകള്‍ മാത്രമല്ല തകര്‍ത്തതെന്നും സാധാരണക്കാരുടെ വിശ്വാസം കൂിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം പിന്നിലെ തിയ്യതിയിട്ട നോട്ടിസ് നല്‍കിയായിരുന്നു ബുള്‍ഡോസറുകളുമായെത്തി അധികൃതര്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





