ഹൈദരാബാദ്: പ്രശസ്തിയും പൊലീസ് സുരക്ഷയും കിട്ടാന്‍ വധശ്രമനാടകം നടത്തിയ ബിജെപി നേതാവ് ഹൈദരാബാദില്‍ അറസ്റ്റിലായി. ബിജെപി നേതാവായ ഭാസ്‌കര്‍ ഗൗഡിനെയാണ് പിടികൂടിയതെന്ന് മല്‍കാജിഗിരി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പദ്മജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇയാളെ കൂടി ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.(bjp leader arrested for staging fake assassination attempt for gaining publicity)
|
ഫെബ്രുവരി 24നാണ് ഭാസ്‌കര്‍ ഗൗഡിനു നേരെ വധശ്രമമുണ്ടായത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കള്ളി പൊളിച്ചത്. തുടര്‍ന്ന് പൊലീസ് ബിജെപി നേതാവിനെ പിടികൂടി ചോദ്യംചെയ്തു. ഇതോടെ 2.5 ലക്ഷം രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് ഒരു സംഘത്തെ കൊണ്ട് തനിക്കെതിരേ വ്യാജ വധശ്രമം നടത്തിച്ചതെന്ന് ഭാസ്‌കര്‍ പൊലീസിനോടു വെളിപ്പെടുത്തി.
പൊതുജനങ്ങള്‍ക്കിടയില്‍ തന്നോട് അനുകമ്പ ഉണ്ടാവാനും പ്രശസ്തി നേടാനും പൊലീസ് സുരക്ഷ ഉറപ്പാക്കാനുമായിരുന്നു ഈ നാടകമെന്നും ഇയാള്‍ പറഞ്ഞു. ഹൈദരാബാദിലും സെക്കന്തരാബാദിലുമടക്കം നിരവധി പൊലീസ് സ്റ്റേഷനുകൡലായി ഇയാള്‍ക്കെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും ഡിസിപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംഘത്തിന്റെ കൈയില്‍ നിന്ന് പൊലീസ് ഒരു ഇന്നോവ കാറും രണ്ട് മോട്ടോര്‍ സൈക്കിളുകളും രണ്ടുലക്ഷം രൂപ പണവും പിടിച്ചെടുത്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





