ന്യൂഡല്‍ഹി: 48 മണിക്കൂറിനുള്ളില്‍ ഡല്‍ഹി സംഘം വിഹാര്‍ മേഖലയിലെ രണ്ട് ലക്ഷം മുസ് ലിംകളെ കൊന്നുതള്ളണമെന്ന ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. കര്‍ണയില്‍ സിങ് എന്ന ബിജെപി നേതാവാണ് മുസ് ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്കു ആഹ്വാനം നല്‍കിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
|
എന്തും ചെയ്യാന്‍ നിങ്ങള്‍ക്കുമുന്നില്‍ 48 മണിക്കൂറുകളുണ്ട്. ഇവിടെ ഒന്നരലക്ഷമോ രണ്ടു ലക്ഷമോ മുസ് ലിംകളുണ്ട്. നാം അവരെയെല്ലാം കൊല്ലുമെന്നും കര്‍ണയില്‍ സിങ് ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെ സംഘം വിഹാര്‍ മേഖലയിലായിരുന്നു ബിജെപി നേതാവിന്റെ കൂട്ടക്കൊല ആഹ്വാനം.
ജെ2ബി കോളനിയില്‍ കന്നുകാലിയുടെ അവശിഷ്ടം കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 22നായിരുന്നു ബിജെപി നേതാവ് ഇത്തരമൊരു പ്രസംഗം നടത്തിയത്. സംഭവത്തില്‍ ന്യൂനപക്ഷ വിഭാഗം പോലീസില്‍ പരാതി നല്‍കി. പശുവിനെ ബലി നല്‍കിയെന്നാരോപിച്ചായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം.
പീപല്‍ ചൗക്കില്‍ പ്രതിഷേധത്തിന് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്‌തെങ്കിലും പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയുണ്ടായി. തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുവന്നിട്ട അവശിഷ്ടമാണ് മൃഗബലിയെന്ന് ഹിന്ദുത്വര്‍ ആരോപിച്ചതെന്നു പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുത്വര്‍ മേഖലയില്‍ ഭീതിതമായ സാഹചര്യം സൃഷ്ടിച്ചതോടെ ഇവിടെ വാടകയ്ക്കു താമസിച്ചിരുന്നതും അല്ലാത്തതുമായ മുസ് ലിംകള്‍ പലായനം ചെയ്തിരുന്നു. മുസ് ലിംകളെ പാകിസ്താനിലേക്ക് അയയ്ക്കൂ, ഭീകരവാദികള്‍ എന്നൊക്കെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും മേഖലയില്‍ നിരന്തരം കറങ്ങിനടക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





