രാജസ്ഥാനിലെ അൽവാറിൽ ബിജെപി നേതാവിനെ അജ്ഞാതർ കോടാലിക്ക് വെട്ടിക്കൊന്നു. കൈകാലുകൾ ഇരുമ്പുവടിക്ക് അടിച്ചൊടിക്കുകയും ചെയ്തു. വെട്ടേറ്റും അടിയേറ്റും ഗുരുതരാവസ്ഥയിലായ നേതാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞദിവസമാണ് സംഭവം.
|
യാസിൻ ഖൻവാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. യാസിൻ്റെ കുടുംബവുമായി വഴക്കുണ്ടായിരുന്നവരാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം. വധവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേർക്കെതിരേ കേസെടുത്തു.
ബിസിനസുകാരനായ യാസിൻ ഖാൻ 20 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നയാളാണെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. 2023ൽ യാസിൻ ഖാൻ്റെ മരുമകൻ്റെ കൈയും കാലും ഒരു സംഘം അടിച്ചൊടിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





