എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കണ്ട് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സന്ദീപ് വചസ്പതിയടക്കമുള്ള സംസ്ഥാന-ജില്ലാ നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു.
|
നാളുകളായി കടുത്ത മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരേ കടുത്ത പ്രതിഷേധം ഉയരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുനേതാക്കള്‍ അദ്ദേഹത്തെ തള്ളിക്കളയുന്നില്ലെന്നത് ശ്രദ്ധേയമായിരുന്നു. ഇതിനിടെയാണ് ബിജെപി നേതൃത്വം വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ട് ബാങ്കായ എസ്എന്‍ഡിപിയെ കൂടെനിര്‍ത്തുകയെന്ന ലക്ഷ്യമാണ് ബിജെപിയും ഇടതുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്നത്. മലപ്പുറം വിരുദ്ധ പരാമര്‍ശത്തെക്കുറിച്ചു ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ റഈസ് റഷീദിനെ വെള്ളാപ്പള്ളി തീവ്രവാദിയെന്നു വിളിച്ചത് കഴിഞ്ഞദിവസമാണ്.
ALSO READ: പാലക്കാട്ട് 12കാരനെ മദ്യംനല്‍കി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍





