08
May 2024
Sat
08 May 2024 Sat

പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ വോട്ടര്‍മാരുടെ പ്രതിഷേധം അക്രമാസക്തമായതോടെ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയുടെ കൂട്ടരും ഓടിരക്ഷപ്പെട്ടു. ജാര്‍ഗ്രാം സ്ഥാനാര്‍ഥി പ്രനാത് തുഡുവാണ് മംഗളപോതയിലെ വനിതകള്‍ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്ലെറിഞ്ഞും വടികളെടുത്തും പാഞ്ഞെത്തിയ വോട്ടര്‍മാരില്‍ നിന്ന് സ്ഥാനാര്‍ഥിയെ സുരക്ഷാ സേനാംഗങ്ങള്‍ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നു. വോട്ടര്‍മാര്‍ പിന്നാലെയെത്തിയതോടെ സ്ഥാനാര്‍ഥി അടക്കമുള്ളവര്‍ ഓടിപ്പോവുകയായിരുന്നു. പോളിങ് ബൂത്തിനു പുറത്ത് വോട്ട് ചെയ്യാന്‍ കാത്തുനിന്ന സ്ത്രീയെ ബിജെപി സ്ഥാനാര്‍ഥിയുടെ സുരക്ഷാജീവനക്കാരന്‍ ആക്രമിച്ചതാണ് വോട്ടര്‍മാരെ പ്രകോപിപ്പിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും കല്ലേറില്‍ തന്റെ രണ്ട് സുരക്ഷാജിവനക്കാരുടെ തലയ്ക്ക് പരിക്കേറ്റതായും പ്രണത് തുഡു പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക